Image

കാന്‍ മോഷ്ടാക്കളുടെയും മേള; മോഷ്ടിക്കപ്പെട്ടത് ഒരു മില്യണിന്റെ ആഭരണങ്ങള്‍

ജോസ് കുമ്പിളുവേലില്‍ Published on 17 May, 2013
കാന്‍ മോഷ്ടാക്കളുടെയും മേള; മോഷ്ടിക്കപ്പെട്ടത് ഒരു മില്യണിന്റെ ആഭരണങ്ങള്‍
പാരീസ്: ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന 66 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികളുടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം പോയി. ഒരു മില്യണിലേറെ വില മതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായിട്ടാണ് സെലിബ്രിറ്റികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

മേയ് 15 ന് (ബുധന്‍) കാന്‍ മേളയ്ക്ക് തിരിതെളിഞ്ഞത്. വിഖ്യാതമായി നൊവോട്ടല്‍ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. സെലിബ്രിറ്റികള്‍ ഈ ഹോട്ടലിലാണ് താമസിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഭരണ കമ്പനിയായ ഷോപ്പാര്‍ഡിന്റെ അടക്കമുള്ള ആഭരണങ്ങള്‍ ഇതിലുണ്ട്. മേളയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് ഷോപ്പാര്‍ഡ്. ഉദ്ഘാടന ദിനത്തില്‍ പങ്കെടുക്കാനെത്തിയ സ്‌കൂള്‍ കുട്ടികളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആഭരണങ്ങള്‍ക്കു പുറമേ ഡിസൈനര്‍ വസ്ത്രങ്ങളും വാനിറ്റ് ബാഗുകളും ഷൂസും കളവു പോയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക