Image

മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മേയ് 17 ന് തിരി തെളിയും

Published on 17 May, 2013
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മേയ് 17 ന് തിരി തെളിയും
സ്റ്റുട്ട്ഗാര്‍ട്ട്: മലയാളി ജര്‍മന്‍ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫന്‍, ബാഡന്‍ വുര്‍ട്ടംബര്‍ഗ് ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മേയ് 17 ന് (വെള്ളി) രാത്രി എട്ടിന് ഫാ.സേവ്യര്‍ നൊച്ചുവീട്ടില്‍ തിരിതെളിയിക്കുന്നതോടെ തുടക്കമാവും.

നാലുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ കലാസായാഹ്‌നങ്ങള്‍, കായിക മത്‌സരങ്ങള്‍, സംഘടനാപരമായ വിവിധ ചര്‍ച്ചകള്‍ തുടങ്ങി ജര്‍മന്‍ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്‌കാരികവും കലാപരവുമായ കഴിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളായിരിക്കും ആവിഷ്‌കരിക്കുന്നത്.

ങഉഠ നേതൃത്വം നല്‍കുന്ന സംഗമത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ സഹകരണവും ഉണ്ടായിരിക്കും. വിനോദത്തിനും വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന പതിനേഴാമത് കുടുംബ സംഗമം ഉണ്ടര്‍മാര്‍ഗ്ത്താല്‍ ബില്‍ഡൂംഗ്‌സ് ഹൗസിലാണ് നടക്കുന്നത്. 20 ന് (തിങ്കള്‍) സംഗമം സമാപിക്കും.

എംഡിറ്റി ഭാരവാഹികളായ പുഷ്പാ ലോഹ് (പ്രസിഡന്റ്), ഗോപി ഫ്രാങ്ക് (സെക്രട്ടറി), വര്‍ക്കി കുറ്റാനിക്കല്‍ (ട്രഷറാര്‍), സുധാ വെള്ളാപ്പള്ളില്‍ (കണ്‍വീനര്‍) എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. 

Address: BILDUNGSHAUS,MargaritaLinderStr. 8, 89617 UNTERMARCHTAL, ULM. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക