Image

ഫാ തോമസ് കട്ടത്തറക്ക് എസ്.ജെ. ഡോക്ടറേറ്റ്

ജോര്‍ജ് ജോണ്‍ Published on 18 May, 2013
ഫാ തോമസ് കട്ടത്തറക്ക് എസ്.ജെ. ഡോക്ടറേറ്റ്
ഫ്രാങ്ക്ഫര്‍ട്ട്: ജാര്‍ഘണ്ട് സംസ്ഥാനത്തെ ദുംകാ-റായിഗ്ഞ്ജ് ജെസ്യൂട്ട് പ്രൊവിന്‍സ് സഭാംഗമായ ഫാ തോമസ് കട്ടത്തറ എസ്.ജെ. ക്ക് ദൈവശാസ്ത്രത്തില്‍ പ്രശ്‌സ്ത നിലയില്‍ ഡോക്ടറേറ്റ് ലഭിച്ചു. മെയ് 17 ന് ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് കാത്തലിക് യൂണിവേഴ്‌സിറ്റിയിലായിരുന്നു അച്ചന്റെ തീസിസ് ഡിഫന്‍സ്. റവ. ഡോക്ടര്‍ പ്രൊഫ. അന്‍സ്ഗര്‍ വ്യൂഹര്‍ഫെന്നിഗ് എസ്.ജെ. ആയിരുന്നു തോമസച്ചന്റെ ഡോക്ടറേറ്റ് പഠന ഗൈഡ്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 22 ലെ 35-38 ലെ ' വാളില്‍ പതിയിരിക്കുന്ന അപകടം' (The Snag of the Sword (Lukas 22:35-38) - The Exegetical Study of Lukas) എന്നതായിരുന്നു അച്ചന്റെ പ്രബന്ധ വിഷയം.

കോട്ടയം കടുവാക്കുളം കട്ടത്തറ പരേതരായ ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് തോമസച്ചന്‍. 2008 ല്‍ ഡോക്ടറേറ്റ് പഠനത്തിനായി അച്ചന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ജെസ്യൂട്ട് സഭയുടെ സെന്റ് ജോര്‍ജ് കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ എത്തി. ഡോക്ടറേറ്റ് ലഭിച്ച അച്ചന്‍ ഉടന്‍ തന്നെ പൂനയിലെ ജ്ഞാന ദീപ വിദ്യാ പീഠം സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗത്തില്‍ ചേരാനായി പോകും. ഡോക്ടറേറ്റ് ലഭിച്ച തോമസച്ചനെ ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സുഹ്യൂത്തുക്കള്‍ അദ്ദേഹത്തിന്റെ ഡിഫന്‍സ് പരീക്ഷയില്‍ പങ്കെടുത്ത് ഹാര്‍ദ്ദവമായി അനുമോദിച്ചു.
ഫാ തോമസ് കട്ടത്തറക്ക് എസ്.ജെ. ഡോക്ടറേറ്റ്
ഫാ തോമസ് കട്ടത്തറക്ക് എസ്.ജെ. ഡോക്ടറേറ്റ്
ഫാ തോമസ് കട്ടത്തറക്ക് എസ്.ജെ. ഡോക്ടറേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക