Image

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

സാബു ചുണ്ടക്കാട്ടില്‍ Published on 18 May, 2013
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
ലിവര്‍പൂള്‍: മെഴ്‌സിസൈഡിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമ അതിന്റെ പതിമൂന്നാമതു ഭരണസമിതി മേയ് ഏഴിന് ലിവര്‍പൂളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ തെരെഞ്ഞടുത്തു.

ഒരു ദശാബദത്തിലേറയായി ലിവര്‍പൂളിലെ മലയാളികള്‍ക്കും യുകെയിലെ മറ്റുള്ള മലയാളി അസോസിയേഷനുകള്‍ക്കുപോലും മാതൃകയായി നിലകൊള്ളുന്ന ലിമ പ്രശംസനീയമാംവിധം അതിന്റെ പ്രയാണം തുടരുന്നു. പ്രവര്‍ത്തന മികവില്‍ എന്നും വ്യത്യസ്തയോടെ നിലകൊള്ളുന്ന ലിമ കഴിഞ്ഞ 13 വര്‍ഷമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു. 

ലിമയുടെ പുതിയ പ്രസിഡന്റായി ജോയി അഗസ്തി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുന്‍ കമ്മിറ്റിയില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വൈസ് പ്രസിഡന്റായി ഇ. ജെ. കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുന്‍ ഭരണസമിതിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്നു.

ലിമയുടേ മുന്‍ പ്രസിഡന്റായ ഷാജു ഉതുപ്പിനെ പുതിയ സെക്രട്ടറിയായി തെഞ്ഞെടുത്തു. മുന്‍ കമ്മിറ്റിയംഗമായ ജോഫി ജോസ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു.

ട്രഷററായി സെബാസ്റ്റ്യന്‍ ജോസഫിനെ വീണ്ടും തെരഞ്ഞടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം ലിമയുടെ ട്രഷററായി പ്രവര്‍ത്തിക്കുന്നു. ലിമയുടെ മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജോസ് മാത്യു പിആര്‍ഒ ആന്‍ഡ് ഓഡിറ്റര്‍ ആയി തെരഞ്ഞടുത്തു. 

ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ജിനോയി മദനും സെബാസ്റ്റ്യന്‍ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ നിലവില്‍ ലിമയുടെ കമ്മിറ്റിയംഗങ്ങളാണ്. സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി സാജു ലൂക്കോസ്, ഹരികുമാര്‍ ഗോപാലന്‍, ജോസ് കരിപായിയും തെരഞ്ഞെടുക്കപ്പെട്ടു.

ലിമയുടെ ഈ വര്‍ഷത്തെ യൂത്ത് കോഓര്‍ഡിനേറ്റേഴ്‌സായി മലീസ ഇമ്മാനുവലും ബെനിറ്റോ സെബാസ്റ്റ്യനും ഡിജോ ജോണും തെരഞ്ഞെടുക്കപ്പെട്ടു. 

കമ്മിറ്റിയംഗങ്ങളായി നിഷ ഉതുപ്പ്, ദിനൂപ് ജോര്‍ജ് , മാത്യു അലക്‌സാണ്ടര്‍, ആശിഷ് ജോസഫ്, ജോര്‍ജ് കിഴക്കേക്കര, ബിജു ജോര്‍ജ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക