Image

ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

Published on 18 May, 2013
ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു
വിയന്ന: ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്‌സുമായി സഹകരിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസി ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്ന ഓസ്ട്രിയന്‍ കമ്പനികള്‍ക്കുവേണ്ടി ശില്‍പശാല സംഘടിപ്പിച്ചു. അംബാസഡര്‍ ആര്‍. സ്വാമിനാഥന്‍ ആമുഖ പ്രഭാഷണം നടത്തി. 

എംബസിയിലെ ബിസിനസ് സെന്ററില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനികളുടെ പ്രതിനിധികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഇന്ത്യയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോദിച്ചറിയാനും അവസരമുണ്ടായിരുന്നു. ഇരുപതില്‍പരം കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുമെന്നാണ് എംബസിയുടെ പ്രതീക്ഷ. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക