Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി അന്താരാഷ്ട്ര കലാമേള കൊടിയേറി

Published on 18 May, 2013
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി അന്താരാഷ്ട്ര കലാമേള കൊടിയേറി
സൂറിച്ച്: യൂറോപ്യന്‍ പ്രവാസി യുവജനോത്സവമായ കേളി കലാമേള ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യുവജനോത്സവത്തിന്റെ വിവിധ മത്സരങ്ങള്‍ ഇനി സൂറിച്ചിന്റെ ചത്വരത്തില്‍ അരങ്ങേറും. അന്താരാഷ്ട്ര കലാമേള സൂര്യ ഇന്ത്യയും ഇന്ത്യന്‍ എംബസിയും സഹകരിച്ചാണ് കേളി നടത്തുന്നത്. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയ നൃത്തയിനങ്ങളും സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, പെന്‍സില്‍ ഡ്രോയിംഗ്, കരോക്കെ പ്രസംഗം എന്നീ നൃത്തേതരയിനങ്ങളിലും മത്സരം നടക്കും. കഴിഞ്ഞ പത്തു വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര യുവജനോത്സവം നടന്നു വരുന്നു. 

കേളിയുടെ കലാസായാഹ്‌നങ്ങളില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും സാമൂഹ്യ സേവനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു. ഒന്നേകാല്‍ കോടി രൂപയുടെ സാമൂഹ്യസേവനം ഇതിനോടകം കേളി കേരളത്തില്‍ ചെലവഴിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി അന്താരാഷ്ട്ര കലാമേള കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക