Image

സിഡ്‌നിയില്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശനം നടത്തി

Published on 30 September, 2013
സിഡ്‌നിയില്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശനം നടത്തി
സിഡ്‌നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തി. സെപ്റ്റംബര്‍ 28 ന് (ശനി) വൈകുന്നേരം സിഡ്‌നി എയര്‍പോര്‍ട്ടിലെത്തിയ മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിയിലെത്തിയ തിരുമേനി സന്ധ്യാനമസ്‌കാരത്തിനു നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന യുവജന പ്രസ്ഥാനത്തിന്റേയും M.G.O.C.S.M ന്റെയും സംയുക്ത മീറ്റിംഗില്‍ സംബന്ധിക്കുകയും പ്രസ്ഥാനത്തിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സെപ്റ്റംബര്‍ 29 ന് (ഞായര്‍) വി. മൂന്നിന്മേല്‍ കുര്‍ബാനക്ക് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. ഓക്‌ലന്‍ഡ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജു മാത്യുവും എപ്പിംഗ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബെന്നി ഡേവിഡും സഹകാര്‍മികത്വം വഹിച്ചു. കുര്‍ബാനക്കുശേഷം ഇടവകയുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഭാവി പരിപടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഇടവകയില്‍ രണ്ടു ദിവസമായി നടന്നു വന്ന ഛ.ഢ.ആ.ട ന്റെ സമാപനത്തിലും മെത്രാപ്പോലീത്ത സംബന്ധിച്ചു. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.

വരും ദിവസങ്ങളില്‍ ഇടവകയുടെ നേതൃത്വത്തില്‍ കാന്‍ബറ,വുള്ളന്‍ഗൊങ്ങ് വാഗവാഗ, ഓറഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു വരുന്ന വിവിധ കോണ്‍ഗ്രിഗേഷനുകള്‍ മെത്രാപ്പോലീത്ത സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്‌

സിഡ്‌നിയില്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക