Image

ന്യൂസിലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും

Published on 30 September, 2013
ന്യൂസിലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും
ഓക് ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കൊന്തനമസ്‌കാരവും നിത്യസഹായ മാതാവിന്റെ നൊവേനയും തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തുന്നു. 

ഒക്‌ടോബര്‍ രണ്ടു മുതല്‍ 11 വരെ എല്ലസ് ലി കാത്തലിക് പള്ളിയില്‍ വൈകുന്നേരം ഏഴിന് വി. കുര്‍ബാനയും തുടര്‍ന്ന് ജപമാലയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടക്കുക. 

ആറിന് (ഞായര്‍) സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ വൈകുന്നേരം അഞ്ചിന് നടക്കും.

കൊന്തനമസ്‌കാരത്തിന്റെ സമാപനദിവസമായ ഒക്‌ടോബര്‍ 11ന് വൈകുന്നേരം 6.30ന് പതാക ഉയര്‍ത്തല്‍, കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം എന്നിവ നടക്കും. 

13ന് (ഞായര്‍) ഉച്ചകഴിഞ്ഞ് സെന്റ് കത്ത് ബര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ തിരുനാളാഘോഷങ്ങള്‍ നടക്കും. 

അമേരിക്കന്‍ സാമോവയിലെ ബിഷപ് മാര്‍ പീറ്റര്‍ ബ്രൗണ്‍ മുഖ്യാതിഥിയായിരിക്കും. രണ്ടിന് ബിഷപ്പിനേയും മറ്റു വിശിഷ്ടാതിഥികളേയും താലപ്പൊലിയും വാദ്യാഘോഷവുമായി കേരളത്തനിമയോടെ സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ കുര്‍ബാനയില്‍ ബിഷപ്പിനൊപ്പം പത്തോളം വൈദികരും പങ്കെടുക്കും. കുര്‍ബാന മധ്യേ 12 കുട്ടികളുടെ ആദികുര്‍ബാന സ്വീകരണവും 15 കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിക്കും. തുടര്‍ന്ന് പൊതുയോഗവും കലാപരിപാടികളും സ്‌നേഹവിരുന്നും നടക്കും. 

തിരുനാളിന്റെ നടത്തിപ്പിനായി പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബെന്നി ജോസഫ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

തിരുനാളിലും കൊന്തനമസ്‌കാരത്തിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര, അസി. ചാപ്ലെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍

ന്യൂസിലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക