Image

അഡ്‌ലയ്ഡില്‍ ജപമാല രാഞ്ജിയുടേയും സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിക്കുന്നു

Published on 01 October, 2013
അഡ്‌ലയ്ഡില്‍ ജപമാല രാഞ്ജിയുടേയും സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിക്കുന്നു
അഡ്‌ലയ്ഡ്: അഡ്‌ലയ്ഡില്‍ സീറോ മലബാര്‍ സഭ ജപമാല രാഞ്ജിയുടേയും സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഒക്‌ടോബര്‍ 13ന് നടക്കും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ നാലു മുതല്‍ 12 വരെ തീയതികളില്‍ സെന്റ് അഗസ്റ്റിന്‍സ് ചാപ്പലില്‍ വി. കുര്‍ബാന, വചനസന്ദേശം, ജപമാല എന്നിവ നടത്തുന്നു. ഓരോ ദിവസത്തെയും വി. കുര്‍ബാനയ്ക്ക് പ്രത്യേക നിയോഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. 

പ്രധാന തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ 13ന് (ഞായര്‍) ഹോളി ഫാമിലി മാസ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റ് നടക്കും. തുടര്‍ന്ന് തിരിസ്വരൂപങ്ങള്‍ ദേവാലയങ്കണത്തില്‍ പ്രതിഷ്ഠിക്കും. 2.45ന് ജപമാല. 3.45ന് തിരുനാള്‍ റാസ, തിരുനാള്‍ സന്ദേശം, 5.45ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ച വിതരണം എന്നിവ നടക്കും. 

ജപമാലയുടെ സമയത്ത് കഴുന്ന് (അമ്പ്) നേര്‍ച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക