Image

ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

Published on 01 October, 2013
ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
സിഡ്‌നി: സീറോമലബാര്‍ പരമറ്റ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളില്‍ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. 

അഞ്ചിന് ഉച്ചകഴിഞ്ഞ് മുന്നിന് കുമ്പസാരം, നാലിന് നൊവേന, 4.30ന് കൊടിയേറ്റ് എന്നിവ നടക്കും. 

ആറിന് ഉച്ചകഴിഞ്ഞ് 1.30ന് മലയാളത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോബി കടമ്പത്തുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, ഫാ. ബിജു ജോസഫ് പുത്തന്‍പുര, ഫാ. സാലസ് മുട്ടത്തുകാട്ടില്‍, ഫാ. ജോര്‍ജ് അന്തിക്കാട്, ഫാ. ജോയി ചുക്കനാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മൂന്നിന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വെഞ്ചരിപ്പ്, രൂപംമുത്തല്‍, കൊടിയിറക്ക്, സ്‌നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക