Image

മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഒക്‌ടോബര്‍ മൂന്നു മുതല്‍

Published on 02 October, 2013
മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഒക്‌ടോബര്‍ മൂന്നു മുതല്‍
മെല്‍ബണ്‍: പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഒക്‌ടോബര്‍ മൂന്നിന് (വ്യാഴം) രാത്രി മെല്‍ബണിലെത്തും.

നാലിന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ് മാര്‍ ഡെന്നീസ് ഹാര്‍ട്ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാത്രി എട്ടിന് ഓക്പാര്‍ക് പള്ളിയില്‍ നടക്കുന്ന നൈറ്റ് വിജിലില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. 

അഞ്ചിന് (ശനി) രാവിലെ എട്ടിന് സീറോ മലബാര്‍ സഭയുടെ മെല്‍ബണിലെ പുതിയ കേന്ദ്രമായ മിക്കലം സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ബോയ്‌സ് ഹില്‍ ഹാളില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടക്കും. 

ആറിന് (ഞായര്‍) കാന്‍ബറയില്‍ തിരുനാള്‍ സന്ദേശം നല്‍കാനായി ബിഷപ് യാത്രതിരിക്കും. 

റിപ്പോര്‍ട്ട്: പി.ഡി പോള്‍

മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഒക്‌ടോബര്‍ മൂന്നു മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക