Image

വിക്‌ടോറിയയില്‍ ത്രിദിന ധ്യാനവും വചന ശുശ്രൂഷയും

Published on 02 October, 2013
വിക്‌ടോറിയയില്‍ ത്രിദിന ധ്യാനവും വചന ശുശ്രൂഷയും
മെല്‍ബണ്‍: സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ധ്യാനവും വചനുശുശ്രൂഷയും നടത്തുന്നു. ഒക്‌ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ വിക്‌ടോറിയയിലെ സെയില്‍ ഐബിസ് ഹോട്ടലില്‍ നടക്കും. 

ധ്യാന, വചന ശുശ്രൂഷകള്‍ക്ക് പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഫാ. ബാബു വടക്കേകര നേതൃത്വം നല്‍കും. 

നാലിന് വൈകുന്നേരം പ്രത്യേക ഗാനശുശ്രൂഷ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക സെഷനുകള്‍, യുവജനങ്ങള്‍ക്കായി സെഷനുകള്‍ എന്നിവ ആറിന് (ഞായര്‍) നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. 

വിവിധ പരിപാടികള്‍ക്ക് കണ്‍വീനര്‍ സുനി ഏബ്രഹാം, ജോഷി മാത്യു, റോയി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക