Image

ലോകത്തിന് അനുരൂപരാകാതെ ദൈവത്തെ ആരാധിക്കുക'

Published on 02 October, 2013
ലോകത്തിന് അനുരൂപരാകാതെ ദൈവത്തെ ആരാധിക്കുക'
സിഡ്‌നി: ഈ ലോകത്തിന് അനുരൂപരാകാതെ ദൈവത്തേയും മനുഷ്യരേയും സ്‌നേഹിച്ച് സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുവാന്‍ അനുഗ്രഹീത വചനശുശ്രൂഷകനും കുടുംബപ്രേക്ഷിതനുമായ ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍. 

നോര്‍ത്ത് ക്യാമ്പല്‍ ടൗണിലെ ഞൗലെ ലെ കാത്തലിക് ചര്‍ച്ചില്‍ മൂന്നാം ശനിയാഴ്ച ഉപവാസ ബൈബിള്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ആരാധന രീതിയെക്കാളുപരി ആരാധിക്കുന്ന നമ്മെയാണ് ദൈവം നോക്കുന്നതെന്നും അതുകൊണ്ട് നമ്മുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതീകരവുമായ സജീവ ബലിയായി സമര്‍പ്പിച്ച് ആരാധിക്കുന്നതാണ് യഥാര്‍ഥ ആരാധനയെന്നും ജിജിമോന്‍ പറഞ്ഞു.

സഹനത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തെ ആരാധിക്കുന്നവരുടെ പലവിധ ബന്ധനങ്ങളും ചങ്ങലകളും അഴിയുമെന്നും ദൈവവചന വെളിച്ചത്തിലും അനുഭവ സാക്ഷ്യങ്ങളിലൂടെയും അദ്ദേഹം വിശ്വാസികളെ ബോധിപ്പിച്ചു. 

വി. കുര്‍ബാന എഴുന്നള്ളിച്ചുള്ള ആരാധനയ്ക്കും രോഗശാന്തി ശുശ്രൂഷയും ജിജിമോന്‍ നേതൃത്വം നല്‍കി. ചാപ്ലെയിന്‍ ഫാ. തോമസ് ആലുക്ക വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. ബോബി തലോടി, ബെറ്റി ബോബി, ജെയിംസ്, ഗ്രേസി, ഷാജി, ടോമിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടോമിച്ചന്‍ ഗാന ശുശ്രൂഷ നയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

ലോകത്തിന് അനുരൂപരാകാതെ ദൈവത്തെ ആരാധിക്കുക'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക