Image

നാടിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തി വാഗവാഗയില്‍ ഓണാഘോഷം നടത്തി

Published on 03 October, 2013
നാടിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തി വാഗവാഗയില്‍ ഓണാഘോഷം നടത്തി
വാഗവാഗ(ഓസ്‌ട്രേലിയ): കലാ പരിപാടികളും പുലികളിയും മാവേലി എഴുന്നള്ളത്തും കായിക മത്സരങ്ങളും ഓണസദ്യയും ഉള്‍പ്പടെ വിപുലമായ പരിപാടികളോടെ വാഗ മലയാളി അസോസിയേഷന്റെ ഓണാഘോഷം കൊണ്ടാടി.

രാവിലെ കുട്ടികളുടെ മത്സരങ്ങളോടെ ആഘോഷത്തിനു തുടക്കമായി. എയ്‌ന്ജല്‍, അബിഗൈല്‍, സ്‌റ്റേയ, സ്‌റ്റെഫി, മരിയ, ഐറിന്‍,ഐഡ, രുഹി എന്നിവര്‍ പ്രാര്‍ഥനഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഷിനോ അഗസ്റ്റിന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഏഴ് തിരിയിട്ട നിലവിളക്കില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോയ്കുട്ടി മാത്യു ആദ്യദീപം പകര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി അയ്മനം,സെക്രട്ടറി ഷിനോ കെ. അഗസ്റ്റിന്‍, ട്രഷറര്‍ ജോസി മാത്യു, ടീം ക്യാപ്റ്റന്‍മാരായ ബിജോ കുര്യന്‍, റോജി ചെറിയാന്‍, രാജീവ് നായര്‍ എന്നിവരും തിരി തെളിച്ചു.

മലയാള നാട്ടിലെ ഓണാഘോഷത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി, ഡാര്‍ലി ജോണ്‍സണ്‍, ബീന ജോസി, ലിനി കുര്യന്‍, സിജി ജോബി, ഷീന ജോണ്‍സണ്‍, രെഷ്മി വിനോദ്, ജീവ ജോയിക്കുട്ടി, ജെസ്ലിന്‍ ജോസി, ദിവ്യ സിറില്‍, ജീയ ജോയിക്കുട്ടി എന്നിവര്‍ തിരുവാതിര അവതരിപ്പിച്ചു.

കേരള വേഷം അണിഞ്ഞ് താലപ്പൊലി ഏന്തിയ മലയാളി മങ്കമാരുടെ ആദരം ഏറ്റുവാങ്ങി വേദിയില്‍ എത്തിയ മഹാബലി വേഷമണിഞ്ഞ ജോസി മാത്യു ഓണസന്ദേശം നല്‍കി.

ശ്രീകൃഷ്ണ വേഷംകെട്ടിയ രാജീവ് നായരും ഗോപികമാരായി വേഷമിട്ട ഏയ്ഞ്ചല്‍ ചാലായില്‍, സ്റ്റെഫി മാര്‍ട്ടിന്‍, ജിയ ജോയികുട്ടി, ദിവ്യ സിറില്‍, ജസ്റ്റിന്‍ ജോസി, ജീവ ജോണ്‍സണ്‍, റിമ്ഷ ജോണ്‍, ജീവ ജോയികുട്ടി എന്നിവരും ചേര്‍ന്നവതരിപ്പിച്ച സംഘനൃത്തം ശ്രദ്ധേയമായി. 

ആന്‍ റിയ ടോണി, ഏയ്ഞ്ചല്‍ സിബി, സിയ ആന്‍ അജേഷ്, ലെന എല്‍ദോ, കാശി പ്രജിത്, അതുല്‍ ടോണി, ജിതിന്‍ തോമസ്, ടോം രാജേഷ്, സാമുവല്‍ ജോണ്‍, നിയ എബി, ഐഡ കുര്യന്‍, ഐറിന്‍ സാജു, അബിഗേല്‍ ചാലായില്‍, സ്റ്റിയ മാര്‍ട്ടിന്‍, നേഹ എബി, മരിയ ഫിലിപ്പ്, ആതിര രാജന്‍, ജാന്‍വി സേവി, ഫേബ കുര്യന്‍, റിയ സിറില്‍, ജിയ ജോയ്കുട്ടി, ജീവ ജോണ്‍സണ്‍, റിമ്ഷ ജോണ്‍, സിജി ജോബി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു.

ഓണനാളുകള്‍ അവിസ്മരണീയമാക്കുന്ന വള്ളംകളിയുമായി എബെല്‍ ജോ പോള്‍, അലോക് വിനോദ്, അതുല്‍ ടോണി, അലന്‍ ജോബി, ആഡ്‌ലി സിബിച്ചന്‍, ജിതിന്‍ തോമസ്, സ്‌റ്റെഫിന്‍ സിബി, സാമുവല്‍ ജോണ്‍, ടോംസ് രാജേഷ്, മിലാന്‍ സേവിയര്‍, ജിയോ സാജു എന്നിവരുടെ കുട്ടിപ്പട്ടാളം വേദിയിലെത്തി.

സമകാലിക രാഷ്ട്രീയ ഹാസ്യവും പാട്ടുകളും കോര്‍ത്തിണക്കിയ സ്‌കിറ്റുമായി ജസ്റ്റിന്‍, ലിജിന്‍, പ്രശാന്ത്, പ്രമോദ്, രാജീവ് നായര്‍,റെജി വര്‍ഗീസ്,റാഷിദ് സമദ്,സാജന്‍,സുബിന്‍ രാജ്, ഷിനുകുമാര്‍, സ്‌റെനില്‍ ജോണി,ഷിനോ അഗസ്റ്റിന്‍ എന്നിവരുടെ യൂത്ത് ടീം പരിപാടിക്ക് കൊഴുപ്പുകൂട്ടി.

ജോബി - സിജി, ജോസി - ബീന, വിനോദ് - രെഷ്മി ദമ്പതികളുടെ കപ്പിള്‍ഡാന്‍സ്, അനില്‍, ജെറിന്‍, മഞ്ചു സിബി എന്നിവരുടെ പാട്ട്, തുടങ്ങിയവയും ഓണാഘോഷത്തിന് മാറ്റു കൂട്ടി. ഷാജി അയ്മനം, റാഷിദ് സമദ്, റിമ്ഷ ജോണ്‍, ജീവ ജോണ്‍സണ്‍ എന്നിവര്‍ ആങ്കറിംഗ് നടത്തി.

കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ക്ക് പുറമെ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആവേശകരമായ വടംവലി മത്സരങ്ങളും നടന്നു. 

റോജി ചെറിയാന്‍ (ക്യാപ്റ്റന്‍), റെജി വര്‍ഗീസ് (വൈസ് ക്യാപ്റ്റന്‍) എന്നിവരുടെ നേതൃത്വത്തിലും ബിജോ കുര്യന്‍ (ക്യാപ്റ്റന്‍), രാജീവ് നായര്‍ (വൈസ് ക്യാപ്റ്റന്‍) എന്നിവരുടെ നേതൃത്വത്തിലുമുള്ള രണ്ട് ടീമുകള്‍ ആയാണ് വിവിധ മത്സരങ്ങള്‍ നടത്തിയത്. കൂടുതല്‍ പോയിന്റ് നേടി ബിജോ കുര്യന്റെ നേതൃത്വത്തില്‍ ഉള്ള ടീം എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

നാടിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തി വാഗവാഗയില്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക