Image

മെസേജ് മിഷന്റെ ജീവിത നവീകരണ ധ്യാനം ഓസ്‌ട്രേലിയയില്‍

Published on 09 October, 2013
മെസേജ് മിഷന്റെ ജീവിത നവീകരണ ധ്യാനം ഓസ്‌ട്രേലിയയില്‍
മെല്‍ബണ്‍: ജീവിത സ്പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും,        സ്‌നേഹത്തിലും, പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും, “ഓസ്‌ട്രേലിയയുടെ അപ്പോസ്തലന്‍'' എന്നറിയപ്പെടുന്ന പ്രമുഖ വചന പ്രഘോഷകനും, രോഗശാന്തി   ശുശ്രൂഷകനുമായ ബ്രദര്‍ ജിജിമോന്‍ കുഴിവേലിയും ചേര്‍ന്നു നയിക്കുന്ന ജീവിത നവീകരണ ധ്യാനം, ഓസ്‌ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ 2013 ഒക്‌ടോബര്‍ 11 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടത്തപ്പെടുന്നു.

ഒക്‌ടോബര്‍ 12, 13, 14 തീയതികളില്‍ ഫാ. അന്തോണി കുരിശിങ്കലിന്റെ നേതൃത്വത്തില്‍ ടാസ്മാനിയയിലും, ഒക്‌ടോബര്‍ 25, 26, 27 തീയതികളില്‍ റവ. ഫാ. പയസ് & റവ. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബെല്ലാറാത്തിലും, നവംബര്‍ 5, 6, 7 തീയതികളില്‍ റവ. ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളിയുടെ നേതൃത്വത്തില്‍ നാന്‍ബ്രൂക്കിലും, നവംബര്‍ 8, 9, 10 തീയതികളില്‍ ഫാ. തദേവൂസ് അമ്പലത്തുമൂലയുടെ നേതൃത്വത്തില്‍ മക്കായിലും, നവംബര്‍ 11, 12 തീയതികളില്‍ റവ. ഫാ. ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ റോക്കാംറ്റണിലും നവംബര്‍ 13, 14 തീയതികളില്‍   ഫാ. ജോണ്‍ ഡാലി & റവ. ഫാ. സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ബന്‍ബെര്‍ഗിലും നവംബര്‍ 15-ാം തീയതി ബ്രിസ്‌ബെനില്‍ നൈറ്റ് വിജിലിലും, നവംബര്‍ 16, 17 തീയതികളില്‍ ക്യൂന്‍സ്‌ലാന്റിലും നവംബര്‍ 22, 23, 24 തീയതികളില്‍ റവ. ഫാ. ആന്റണി പീടിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ ബെന്റിഗോയിലും നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ ഫാ. ആന്റണി പീടിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ ഷെപ്പേര്‍ട്ടണിലും ബ്രദര്‍ സണ്ണി സ്റ്റീഫനും, ബ്രദര്‍ ജിജിമോന്‍ കുഴിവേലിലും ചേര്‍ന്ന് ജീവിത നവീകരണ ധ്യാന ശുശ്രൂഷകള്‍ നല്‍കുന്നു.

“വിവിധ ധ്യാന രീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയോടെ അതിജീവിക്കുവാനും, സമാധാനവും, ആത്മീയ സന്തോഷവും നേടി, മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നും തിരുവചന പ്രബോധനങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, മുപ്പത് വര്‍ഷത്തെ ഫാമിലി കൗണ്‍സിലിങ് അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന വചന വിരുന്നും, പ്രതികൂല സാഹചര്യങ്ങളിലും വിവിധ രാജ്യങ്ങളില്‍ രക്ഷയുടെ സന്ദേശം വിളംബരം ചെയ്ത്, അത്ഭുത രോഗശാന്തി ശുശ്രൂഷകളിലൂടെ ദൈവനാമ മഹത്വം വെളിപ്പെടുത്തുന്ന ബ്രദര്‍ ജിജിമോന്‍ കുഴിവേലിലും ചേര്‍ന്നു നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവമായിരിക്കുമെന്നും, എല്ലാ വിശ്വാസികളേയും ഈ ജീവിത നവീകരണ ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും” മെസേജ് മിഷന്‍ ഓസ്‌ട്രേലിയന്‍ ചാപ്ലിന്‍ റവ. ഫാ. ജോണി ആറാട്ടുകുളം അഭിപ്രായപ്പെട്ടു.

ധ്യാനത്തോടനുബന്ധിച്ച് കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.
           
കൂടുതല്‍ വിവരങ്ങള്‍ക്ക് : മെസേജ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (ഓസ്‌ട്രേലിയ): 0402 652 646
messagemission@hotmail.com / www.themessagemission.org

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍


മെസേജ് മിഷന്റെ ജീവിത നവീകരണ ധ്യാനം ഓസ്‌ട്രേലിയയില്‍
മെസേജ് മിഷന്റെ ജീവിത നവീകരണ ധ്യാനം ഓസ്‌ട്രേലിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക