Image

സിഡ്‌നി സെന്റ് മേരീസ് ഇടവക സന്ദര്‍ശനവും യുവജന പ്രസ്ഥാനം ഉദ്ഘാടനവും

Published on 09 October, 2013
സിഡ്‌നി സെന്റ് മേരീസ് ഇടവക സന്ദര്‍ശനവും യുവജന പ്രസ്ഥാനം ഉദ്ഘാടനവും
സിഡ്‌നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത സിഡ്‌നി സെന്റ് മേരീസ് ഇടവകയില്‍ സന്ദര്‍ശനം നടത്തി. 

സെപ്റ്റംബര്‍ 28 ന് (ശനി) എയര്‍പോര്‍ട്ടില്‍ വികാരി ഫാ. ബെന്നി ഡേവിഡ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭി. മെത്രാപ്പോലീത്തായെ സ്വീകരിച്ചു. 

പിറ്റേന്ന് വൈകുന്നേരം 5.30 ന് പള്ളിയില്‍ എത്തിയ അഭി. മേത്രാപ്പോലീത്തായ്ക്ക് ഇടവകാംഗങ്ങള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് മേത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന നടന്നു. ഓക്ലാന്‍ഡ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജു മാത്യു, ഫാ. ബാബു കുര്യന്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. വി. കുര്‍ബാനക്കുശേഷം, യുവജനപ്രസ്ഥാനം, എംജിഒസിഎസ്എം എന്നിവയുടെ ഉദ്ഘാടനം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. 

ഇടവകയിലെ ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി. സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സഖറിയ കാര്‍ത്തികപ്പള്ളി

സിഡ്‌നി സെന്റ് മേരീസ് ഇടവക സന്ദര്‍ശനവും യുവജന പ്രസ്ഥാനം ഉദ്ഘാടനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക