Image

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്തക്ക് സിഡ്‌നിയില്‍ സ്വീകരണം നല്‍കി

Published on 11 October, 2013
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്തക്ക് സിഡ്‌നിയില്‍ സ്വീകരണം നല്‍കി
സിഡ്‌നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത, സിഡ്‌നി സെന്റ് മേരീസ് ഇടവകയില്‍ സന്ദര്‍ശനം നടത്തി. എയര്‍പോര്‍ട്ടില്‍ വികാരി. ഫാ. ബെന്നി ഡേവിഡ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മെത്രപ്പോലീത്തയെ സ്വീകരിച്ചു.

പള്ളിയില്‍ എത്തിയ മെത്രോപ്പോലീത്തയ്ക്ക് ഇടവകാംഗങ്ങള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. സായാഹ്ന സമസ്‌ക്കാരത്തെ തുടര്‍ന്ന് അഭി. മെത്രോപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന നടന്നു. ഓക്ല്‌ലാന്‍ഡ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജു മാത്യു, ഫാ. ബാബു കുര്യന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വി. കുര്‍ബാനയ്ക്ക് ശേഷം യുവജന പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

റിപ്പോര്‍ട്ട്: സഖറിയ കാര്‍ത്തികപള്ളി

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്തക്ക് സിഡ്‌നിയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക