Image

പരിശുദ്ധ ജപമാലയുടെ സമാപനം സമുചിതമായി ആചരിക്കുന്നു

Published on 12 October, 2013
പരിശുദ്ധ ജപമാലയുടെ സമാപനം സമുചിതമായി ആചരിക്കുന്നു
അഡ്‌ലൈഡ്: അഡ്‌ലൈഡ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആചരിക്കുന്നു. ഒരാഴ്ചക്കാലം നീണ്ടുനിന്ന കൊന്ത നമസ്‌ക്കാരത്തിന്റെ സമാപനം കൂടിയാണ് തിരുനാളോടുകൂടി സമാപിക്കുന്നത്.

അഡ്‌ലൈഡിലെ ഹോളി ഫാമിലി മാസ് സെന്ററില്‍ ഒക്‌ടോബര്‍ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് കൊടിയേറ്റത്തോടെ തിരുനാളിന് തുടക്കം കുറിക്കും. 2.45 ന് ജപമാല, 3.45 ന് തിരുനാള്‍ റാസ, തിരുനാള്‍ സന്ദേശം, തിരുനാള്‍ പ്രദക്ഷിണം എന്നിവയ്ക്കുശേഷം 7.30 ന് നേര്‍ച്ചയോടുകൂടി തിരുനാള്‍ സമാപിക്കും. 

വിശുദ്ധ കന്യാകമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വാസ സമൂഹത്തോട് ചാപ്ലെയിന്‍ റവ. ഡോ. ഫെഡറിക്ക് എലവുത്തുങ്കല്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക