Image

പെര്‍ത്തിലെ മലയാളികള്‍ നവരാത്രി ആഘോഷിച്ചു

Published on 15 October, 2013
പെര്‍ത്തിലെ മലയാളികള്‍ നവരാത്രി ആഘോഷിച്ചു
പെര്‍ത്ത്: മലയാളികളായ ഹൈന്ദവ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ കാനിംഗ് വെയില്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ അഞ്ചിന് വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ചടങ്ങുകളുടെ ആദ്യ ദിനമായിരുന്നതിനാല്‍ വന്‍ ഭക്തജന പങ്കാളിത്തം ചടങ്ങുകളില്‍ ദൃശ്യമായി.

വൈകുന്നേരം ആറിന് നടന്ന ദൈനംദിന പൂജകള്‍ക്കുശേഷം പ്രത്യേകം സജീകരിച്ച ഭദ്രകാളീ വിഗ്രഹത്തില്‍ നടന്ന സങ്കല്‍പ്പ പൂജയില്‍ നിരവധി മലയാളികള്‍ കുടുംബ സമേതം പങ്കെടുത്തു. തുടര്‍ന്ന് അര്‍ച്ചന, കലാ പരിപാടികള്‍, സഹസ്ര നാമാലാപനം പ്രസാദ വിതരണം എന്നിവയും നടന്നു.

ക്ഷേത്ര പൂജാരിമാരായ ബാലകൃഷ്ണ ശര്‍മ, വിജയന്‍ കുരുക്കള്‍, അര്‍ത്തനാരി കുരുക്കള്‍ എന്നിവരാണ് പൂജ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്. ആഘോഷങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ഭക്ത ജനങ്ങള്‍ക്കും അത്താഴ വിരുന്നും ക്ഷേത്രത്തോട് ചേര്‍ന്നുള്ള മള്‍ട്ടി പര്‍പ്പസ് ഹാളില്‍ ഒരുക്കിയിരുന്നു. സനല്‍കുമാര്‍, സിദ്ധാര്‍ഥന്‍ എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായ വിപുലമായ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

തുടര്‍ന്നുള്ള എല്ലാ ദിവസവും ഓരോ കമ്യുണിട്ടി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നവരാത്രി പൂജകള്‍ നടന്നു. വിജയ ദശമി ദിവസമായ ഒക്ടോബര്‍ 14 നു രാവിലെ കുട്ടികള്‍ക്ക് വിദ്യാരംഭവും നടത്തി. മലയാളികളടക്കം നിരവധി കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാന്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: കെ.പി. ഷിബു


പെര്‍ത്തിലെ മലയാളികള്‍ നവരാത്രി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക