Image

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നൈറ്റ് വിജില്‍ 18ന് മെല്‍ബണില്‍

ഡോ. സന്തോഷ്.ടി.ജോണ്‍ Published on 17 October, 2013
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നൈറ്റ് വിജില്‍ 18ന് മെല്‍ബണില്‍
മെല്‍ബണ്‍: ലോകപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ 2013 ഒക്‌ടോബര്‍ 18-ാം തീയതി വെള്ളിയാഴ്ച മെല്‍ബണിലെ ഡൗറ്റണ്‍ സീറോ മലബാര്‍ മിഷന്‍ ദേവാലയത്തില്‍ നടക്കും.

“ആയിരങ്ങള്‍ക്ക് ആത്മീയ ചൈതന്യത്തിന്റെ സുവര്‍ണ്ണ സന്ദേശവും, ആഴമേറിയ വിശ്വാസ ബോധ്യവും നല്‍കി പ്രവാസികളുടെ ഇടയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ സണ്ണി സ്റ്റീഫന്റെ പ്രബോധനങ്ങളും, തിരിച്ചറിവിന്റെ പാഠങ്ങളും കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയിലും, സ്‌നേഹത്തിലും, ഐക്യത്തിലും വളരുവാന്‍ അനുഗ്രഹദായകമാണെന്ന്” സീറോ മലബാര്‍ മെല്‍ബണ്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം അഭിപ്രായപ്പെട്ടു.

വൈകുന്നേരം 7.30ന് ശുശ്രൂഷകള്‍ ആരംഭിക്കും.
           
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. പീറ്റര്‍ കാവുംപുറം 0499 037 842 മെസേജ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍: 0402 652 646/0469 964 288
www.themessagemission.org Email: messagemission@hotmail.com 

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍


ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നൈറ്റ് വിജില്‍ 18ന് മെല്‍ബണില്‍
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നൈറ്റ് വിജില്‍ 18ന് മെല്‍ബണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക