Image

ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ വിദ്യാരംഭം കുറിച്ചു

Published on 17 October, 2013
ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ വിദ്യാരംഭം കുറിച്ചു
ടൗണ്‍സ്‌വില്‍: ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വില്ലില്‍ വിജയദശമിയോടനുബന്ധിച്ച് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തിലേയ്ക്ക് കുഞ്ഞുമനസുകള്‍ പിച്ചവച്ചു. 

മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ടൗണ്‍സ് വില്ലിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുരുന്നുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭം കുറിച്ചു. 

ചടങ്ങ് ഫാ. തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കവി കാളിയാംപുഴ ആദ്യാക്ഷരം കുറിക്കുന്നതിന് നേതൃത്വം വഹിച്ചു. പ്രസിഡന്റ് ബിജു അക്കാംപറമ്പിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പരിപാടികള്‍ക്ക് വിജയാവസാനം കുറിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ വിദ്യാരംഭം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക