Image

ബിഎംഎ വോളി: ചെംസൈഡ് ജേതാക്കള്‍

Published on 18 October, 2013
ബിഎംഎ വോളി: ചെംസൈഡ് ജേതാക്കള്‍
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചെംസൈഡ് സ്‌പൈക്കേഴ്‌സ് ജേതാക്കളായി. മനോജ് ആന്റണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ചെംസൈഡ് ഫൈനലില്‍ ഗോള്‍ഡ് കോസ്റ്റ് ടീമിനെയാണ് പരാജയപ്പെടുത്തിയത്.

ബ്രാക്കണ്‍ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ഗോള്‍ഡ് കോസ്റ്റിലെ ബോബി മികച്ച കളിക്കാരനുള്ള ട്രോഫി നേടി. ടൂര്‍ണമെന്റില്‍ കാണികളുടെ പ്രശംസ നേടിയ ചെംസൈഡിലെ അബിന്‍ ജോണ്‍ ആന്റണി ഇടപ്പാട്ടിന് ബെസ്റ്റ് എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡ് ലഭിച്ചു.

വിജയികള്‍ക്ക് ബിഎംഎ പ്രസിഡന്റ് മനോജ് ജോര്‍ജ് ചിറ്റത്ത് ട്രോഫികള്‍ സമ്മാനിച്ചു. സ്റ്റീഫന്‍ കോശി സാം മത്സരങ്ങള്‍ നിയന്ത്രിച്ചു. 

മനോജ് ആന്റണി (ക്യാപ്റ്റന്‍) വിനോദ്, ജയ്‌മോന്‍ തോമസ്, റോയിച്ചന്‍ മാത്യു, ഷാജു മാളിയേക്കല്‍, എബിന്‍ ജോണ്‍ ആന്റണി, ബിനോയി, ബാബു എന്നിവരാണ് ചേംസൈഡിനുവേണ്ടി കളിത്തിലിറങ്ങിയത്.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

ബിഎംഎ വോളി: ചെംസൈഡ് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക