Image

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന് തറക്കല്ലിട്ടു

Published on 20 October, 2013
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന് തറക്കല്ലിട്ടു
ക്ലെയ്റ്റണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ ചാപ്പലായ ക്ലെയ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന്റെ ശിലാസ്ഥാപനകര്‍മ്മം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. 

ഒക്‌റ്റോബര്‍ ആറിന് (ഞായര്‍) വി. കുര്‍ബാനക്കുശേഷം അഭി. ഇടവക മെത്രാപ്പോലീത്തായേയും, വൈദികരെയും ക്ലെയ്റ്റണില്‍ ഹെതര്‍റ്റണ്‍ റോഡില്‍ ചാപ്പലിനായി വാങ്ങിയ സ്ഥലത്തേയ്ക്ക് സ്വീകരിച്ചാനയിച്ചു. അഭിവന്ദ്യ തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ച ശിലാസ്ഥാപനശുശ്രൂഷയില്‍ വികാരി റവ. ഫാ. ഷിനു കെ. തോമസ്, അസി. വികാരി റവ. ഫാ. ഫെര്‍ഡിനാന്റ് പത്രോസ്, ഓക്‌ലന്റ് സെന്റ് ഡയനീഷ്യസ് ഇടവക വികാരി റവ. ഫാ. ബിജു മാത്യു എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി നൂറുകണക്കിന് വിശ്വാസികള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ടോം ജേക്കബ്‌

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന് തറക്കല്ലിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക