Image

പെര്‍ത്തില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 26, 27 തീയതികളില്‍

Published on 20 October, 2013
പെര്‍ത്തില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 26, 27 തീയതികളില്‍
പെര്‍ത്ത്: പെര്‍ത്തിലെ ഇന്ത്യന്‍ സമുഹം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷമായ ദീപാവലി വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 26, 27 തീയതികളില്‍ പെര്‍ത്തില്‍ അരങ്ങേറും.

26 ന് (ശനി) ഇന്ത്യന്‍ അസോസി ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ ക്ലയര്‍മൗണ്ട് ഷോഗ്രൗണ്ടിലും 27 ന് (ഞായര്‍) രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഫോറം ഓഫ് സൗത്ത് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മര്‍ഡോക്ക് യുണിവേഴ്‌സിറ്റിയിലുമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

പെര്‍ത്തിലെ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളും ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേരും. 26 നുള്ള ആഘോഷങ്ങളില്‍ മൂന്നു ഡോളര്‍ പ്രവേശന ഫീസ് നല്‍കണം. 27 നുള്ള ആഘോഷങ്ങള്‍ സൗജന്യമായാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 

വന്‍ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്ന മേളയില്‍ വോളന്റിയര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സുര്യ അമ്പാറ്റി (0410 793 375), റിച്ചി ഫ്രാന്‍സിസ് (0433247561) എന്നിവരുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: കെ.പി ഷിബു

പെര്‍ത്തില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 26, 27 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക