ശ്രീ വെങ്കിടാചലപതേ, അങ്ങയുടെ പാദധൂളികളാല്‍
പവിത്രമാക്കപ്പെട്ടവരായ ഭക്തന്മാര്, അടുത്ത കല്പാഗമനത്തെപ്പറ്റിയോര്ത്ത്
വ്യാകുലചിത്തരായിക്കഴിയുന്നു. ആ സമയത്ത് വെങ്കിടാചലമലയ്ക്ക് മാഹാത്മ്യം
നഷ്ടപ്പെടുമല്ലോ എന്നു ചിന്തിച്ചവര്‍ വിഷമിക്കുന്നു. വെങ്കിടാചലപതേ,ഉണരുക,
ഭക്തജനങ്ങളെ അനുഹ്രഹിക്കുക. അങ്ങേയ്ക്ക് സുപ്രഭാതം!
വെങ്കിടാചലപതേ, അവിടുത്തെ അമ്പലത്തിന്റെ ഗോപുരം
കാണുമ്പോള്‍ സ്വര്‍ഗ്ഗലോകത്തിന്റെ മഹത്തായ പാതകള്‍ കാണുന്നൂ ഭക്തജനങ്ങള്‍. ഈ
നരജന്മം അങ്ങയെ സേവനം ചെയ്യാന്‍ ലഭിച്ചത് സൗഭാഗ്യമായി കരുതുന്നു. അല്ലയോ
വെങ്കിടാചലപതേ,ഉണരുക,അങ്ങേയ്ക്ക് സുപ്രഭാതം!
പദ്യം
21. ശ്രീ
ഭൂമിനായക ദയാദി ഗുണാമൃതാബ്ധേ ദേവാദിദേവ, ജഗദേ, ശരണ്യമൂര്ത്തേ, ശ്രീ
മന്നനന്തഗരുഡാദിഭിരച്ചിതാംഘ്രേ ശ്രീ വെങ്കിടാചലപതേ, തവ
സുപ്രഭാതം!
അര്‍ത്ഥം
ശ്രീദേവിയുടേയും ഭൂമിയുടേയും പതിയായ പ്രഭോ,
അങ്ങ് ദയപോലെയുള്ള എല്ലാ ഗുണങ്ങളുടേയും ഇരിപ്പിടമാണല്ലോ. എല്ലാ ദേവതകളുടേയും
നാഥനായ അങ്ങു മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ ആശ്രയം. അനന്തനും, ഗരുഡനും,
ആരാധിക്കുന്ന വെങ്കിടാചലപതേ,ഉണരുക, അങ്ങേയ്ക്ക്
സുപ്രഭാതം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല