കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ(കെ.എച്ച്.എന്‍.എ.) 2015 ജൂലായില്‍ നടക്കുന്ന 8-മത് കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ചു.
പ്രസിഡന്റ് ശ്രീ.ടി.എന്‍.നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗത്തില്‍ ട്രഷറര്‍ ശ്രീ.രാജു പിള്ള, നാഷ്ണല്‍ ബോര്‍ഡ് മെമ്പര്‍ സേജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താഴെപ്പറയുന്നവരാണ് സബ്കമ്മറ്റി ഭാരവാഹികള്‍.
രജിസ്ട്രേഷന് കമ്മറ്റി കണ്‍വീനര്‍: ശ്രീ.എ.പി.ഹരിദാസ്.
കോ-കണ്‍വീനര്‍മാര്‍ : ശ്രീ.ദീപക്, ശ്രീ.രാജേഷ് മേനോന്
ഫുഡ് കമ്മറ്റി കണ്‍വീനര്‍ : ശ്രീ.സജി നായര്‍.
കോ-കണ്‍വീനര്‍മാര്‍ : ശ്രീ.പ്രമോദ് നായര്‍, ശ്രീ.ഹരിപിള്ള, ശ്രീ.ബൈജു പിള്ള.
സോവനീര്‍ കണ്‍വീനര്‍ : ശ്രീ.അജിത് രാമന്
റിസപ്ഷന് കണ്‍വീനര്‍ : ശ്രീ.മനോജ് ഗോപകുമാര്‍
താലപ്പൊലി കോര്‍ഡിനേറ്റര്‍ : ശ്രീമതി. കലാ അശോക്.
ട്രാന്സ്പോര്ട്ടേഷന് കണ്‍വീനര്‍ : ശ്രീ. രവി ചേലാത്ത്
വെന്ഡര് ബൂത്ത് : ശ്രീ. രജിത് ലാല്‍
കായിക വിനോദം : ശ്രീ.ഹരി വിജയന്
ലോക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം : ശ്രീമതി. റാണി ബൈജു.
തുടര്‍ന്ന് രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സോവനീറിനുവേണ്ടി സാഹിത്യരചനകള്‍ പരസ്യങ്ങള്‍ തുടങ്ങിയ ശേഖരിയ്ക്കുവാനും തീരുമാനിച്ചു.