പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ് 15,16 (വെള്ളി,ശനി) തീയതികളില്‍ റോക്ക്ലാന്റ് സെന്റ് മേരീസ് ഇടവകയില്‍ സമുചിതമായി ആഘോഷിക്കുന്നു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് ആഗസ്റ്റ് 10 ാം തിയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ.ഫാദര്‍. ഡോ.രാജു വര്‍ഗീസ്, റവ.ഫാദര്‍.ഡോ. ഇട്ടന്പിള്ളയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി റവ.ഫാദര്‍.ഡോ.രാജു വര്‍ഗീസ്, സെക്രട്ടറി ലിസി ഫിലിപ്പ് , ട്രഷറര്‍ കുര്യാക്കോസ് ചാക്കോ, കോഡിനേറ്റര്‍ സജി കെ.പോത്തന് , ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.
എല്ലാ വിശ്വാസികളേയും പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നു.