കണക്ടിക്കട്ട്: ഷാലോം വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി
നയിക്കുന്ന ഷാലോം കണ്വന്ഷന് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍
ദേവാലയത്തില്‍ നടക്കും. സെപ്റ്റംബര്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍
വൈകിട്ട് 6.30 വരെ വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡിലുള്ള സെന്റ് ഹെലേനാ ചര്‍ച്ചില്‍
(30 എക്കോ ലെയിന്‍) നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. റോയ് പാലാട്ടിയോടൊപ്പം ടോബി
മണിമലേത്തും പങ്കെടുക്കും.
ഷാലോം ഫെസ്റ്റിവലിലൂടെയും സണ്‍ഡേ ഷാലോമിലൂടെയും
അനേകര്‍ക്ക് ദൈവ വചനം പകര്‍ന്നുകൊണ്ട് വിശ്വാസത്തിന്റെ പാതയിലേക്ക്
നയിച്ചുകൊണ്ടിരിക്കുന്ന ഈ വചനപ്രഘോഷകരെ ശ്രവിക്കുവാന് മിഷന് ഡയറക്ടര്‍ റവ. ഡോ.
ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ ഏവരേയും ക്ഷണിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല