ഡാലസ്: ഡാളസിലെ ഇരുപത്തിരണ്ടു ക്രിസ്തീയ സഭകളെ ഉള്‍പ്പെടുത്തി കേരള എകുമെനികല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനേഴാമത് സുവിശേഷ യോഗം ഓഗസ്റ്റ് 22, 23, 24 തിയതികളില്‍ (വൈകിട്ട് 6 മണി മുതല്‍ 9 മണിവരെ) നടത്തപ്പെടുന്നു.
ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമ ചര്‍ച് ഓഫ് ഡാലസില്‍ വെച്ചു നടത്തപ്പെടുന്ന ഈ അനുഗ്രഹീതമായ യോഗത്തിലെ പ്രധാന പ്രാസംഗീകന്‍ മാര്‍ത്തോമ സഭയിലെ ഡല്‍ഹി ഭദ്രാസന അധിപന് റൈറ്റ്.റെവ. ഡോ.എബ്രഹാം മാര്‍ പൗലോസ് ആയിരുക്കും.
സുവിശേഷ യോഗത്തോട് അനുബന്ധിച്ചു 23 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 മണി വരെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് സെന്റ് മേരിസ് മലങ്കര ഓര്‍ത്തോഡോക്സ് പള്ളിയില്‍ വെച്ചു നടത്തുമെന്ന് കേരള എകുമെനികല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ദൈവീക സ്നേഹത്തിന്റെ നിറവില്‍ ഐക്യത്തിന്റെയും, സഹോദര്യത്തിന്റെയും തിരുവചന സത്യങ്ങള്‍ ഉള്കൊള്ളുവാന് ഡാളസിലെ എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
എബി മക്കപ്പുഴ