ഗാനമേളയില്‍ പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന് മരിച്ചു
Published on 20 March, 2018
ഗാനമേളയില്‍ പാട്ട് പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന് മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാര്‍ക്കരയിലെ ഗാനമേള വേദിയില്‍ കുഴഞ്ഞുവീണ യുവ ഗായകന് ഷാനവാസാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസിന്റെ ആരോഗ്യനില ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വഷളാകുകയും രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല