കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ആക്രമണത്തിന് ഇരയായ നടിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി.
അതേസമയം, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി 27ന് പരിഗണിക്കും. ഏതെല്ലാം രേഖകള്‍ വേണമെന്ന് പട്ടിക സമര്‍പ്പിക്കാന്‍ ദിലീപിനോട് കോടതി ആവശ്യപ്പെട്ടു.