രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Published on 16 August, 2018
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇക്കാര്യം ആഅറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി അതീവ ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്പിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല