ദുരിതാശ്വാസ സഹാവുമായി ബന്ധപ്പെട്ട് മലയാള സിനിമാ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടന് ടൊവീനോ തോമസ്.
പ്രളയബാധിതരെ രക്ഷിക്കുന്നതിനുള്ള കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി എത്തിയത്. തമിഴ് സിനിമാതാരങ്ങള്‍ ഉദാരമായി സംഭാവന ചെയ്തപ്പോള്‍ മലയാള സിനിമാതാരങ്ങള്‍ എന്തു ചെയ്തെന്ന ചോദ്യവുമായി ഒരാള്‍ എത്തിയത്. ഈ പറയുന്ന ആള് എന്തു ചെയ്തെന്ന് മറു ചോദ്യവുമായി ടൊവീനോ രംഗത്തെത്തി.
ടൊവീനോയുടെ പോസ്റ്റ് വായിക്കാം:
'' നിങ്ങളെ പോലുള്ള ആളുകള്‍ ഇവിടെയുള്ളതു കൊണ്ടാണ് മറ്റുള്ളവരെ സഹായിക്കുന്ന കാര്യം ഇങ്ങനെ കൊട്ടിഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുമ്പും ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു. ഇനിയും ചെയ്യും. മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യും, എന്തു ചെയ്തു എന്തെല്ലാം ചെയ്യാന്‍ പറ്റും എന്നു ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിലും മനോഹരമായി മാറിയേനെ.'' ടൊവീനോ പറയുന്നു.
പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ തമിഴ്സിനിമാ താരങ്ങളാണ് ആദ്യം മുന്നോട്ടു വന്നത്. മലയാളത്തില്‍ താരസംഘടനയായ അമ്മ പത്തു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സൂപ്പര്‍താരങ്ങളടങ്ങിയ സംഘടന നല്കുന്ന തുക കുറഞ്ഞുപോയെന്നു പറഞ്ഞായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലുമൊക്കെ 25 ലക്ഷം പ്രഖ്യാപിച്ച് മുന്നോട്ടു വരികയും ചെയ്തു.