കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു
Published on 19 August, 2018
കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് ഒരു കോടി നല്കാന് തീരുമാനിച്ചത്. സംഭാവന ചെക്കായിനേരിട്ട് നല്‍കാനോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്ബറിലേക്കോ അയക്കാനോ ആണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനമെന്ന് ട്രെസ്റ്റ് അംഗം പി.വി അഭിലാഷ് പറഞ്ഞു.കേരളത്തിന് സമാനമായ രീതിയില്‍ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നല്‍കുന്നുണ്ട്. 25 ലക്ഷമാണ് സംഭാവനയായി കര്‍ണ്ണാടകയിലേ ദുരിതം അനുവഭിക്കുന്ന മേഖലയിലേക്ക് ക്ഷേത്ര ട്രെസ്റ്റ് നല്‍കുന്നത്. സംഭാവനയോടൊപ്പം തന്നെ ദുരിതത്തിലായവര്‍ക്കായി ആവശ്യ സാധനങ്ങള്‍ അടക്കമുള്ളവ ശേഖരിക്കുന്നതിനും പദ്ധതിയിടുന്നതായി പി.വി അഭിലാഷ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല