തിരുവനന്തപുരം: പി.കെ ശശിയ്ക്കെതിരായ
ലൈംഗികപീഡനാരോപണത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്.
ശശിയെ പൂര്‍ണ്ണമായി വെള്ളപൂശുന്നതാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ്
റിപ്പോര്‍ട്ട് പുറത്തിവിട്ടത്.
പരാതിക്കാരിയായ യുവതിക്ക് എതിരായ
പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്. ശശി യുവതിയോട് പെരുമാറിയതൊന്നും
ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്പ്പിച്ചത്
വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന
സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച്
ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ്
റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍
അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല
നേതാക്കളും കമ്മീഷന് മൊഴി നല്കി.
പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല,
യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ
പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.