ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പാര്‍ട്ടി നടപടി കേന്ദ്ര കമ്മറ്റി ശരിവച്ചു. ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടിയാണ് കേന്ദ്രകമ്മറ്റി അംഗീകരിച്ചത്. ശശിക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയുമാണ് ശശിയെ സസ്പെന്‍ഡ് ചെയ്തത്. ഈ നടപടിയാണ് കേന്ദ്രകമ്മറ്റി അംഗീകരിച്ചത്. ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു