ഹൈദരാബാദിലെ ഒരു ഷോപ്പിങ് മാളില്‍ വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിക്കിലും തിരിക്കലും നിവധിയാളുകള്ക്ക് പരിക്കേറ്റു. പത്ത് രൂപയ്ക്ക് സാരികള്‍ വില്‍പ്പനയ്ക്കെന്ന പരസ്യം പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നടക്കം ആളുകള്‍ കൂട്ടമായി ഷോപ്പിങ് മാളിലെത്തുകയായിരുന്നു.ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സിഎംആര് മാളിലാണ് സാരികളുടെ വിലക്കുറവില്‍ സ്ത്രീകളുടെ വന്‍ തള്ളിക്കയറ്റമുണ്ടായത്.
ഒരു സാരിയ്ക്ക് പത്ത് രൂപ എന്ന വാര്‍ത്ത പ്രചരിച്ചയുടനെ തന്നെ സ്ത്രീകളും പെണ്‍കുട്ടികളും മാളിലേക്ക് കുതിക്കുകയായിരുന്നു.