പനാജി: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ഗോവയിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിലാണ് വിര്‍ജില്‍ ഫെര്‍ണാണ്ടസ് എന്ന മുപ്പത്തഞ്ചുകാരന് സ്ത്രീവേഷം കെട്ടി അതിക്രമിച്ചു കയറിയത്.
ശൗചാലയത്തില്‍നിന്നു പുറത്തുവരും വഴി യാത്രക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞു. പിന്നീട് പോലീസിനു കൈമാറി. ഇയാള്‍ക്കെതിരെ 419 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വക്താവ് അറിയിച്ചു.