ശ്രീനഗര്‍: തന്റെ സുരക്ഷ കാഷ്മീരിലെ ജനങ്ങളാണെന്ന് വിഘടനവാദി നേതാവ് അബ്ദുള്‍ ഗനി ഭട്ട്. സംസ്ഥാന ഭരണകൂടം വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരാണ് സുരക്ഷ നല്‍കിയത്. താന്‍ സുരക്ഷ നല്കാന് ആവശ്യപ്പെട്ടിട്ടില്ല. തന്റെ സുരക്ഷ കാഷ്മീരിലെ ജനങ്ങളാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് ആദ്യം സംബോധന ചെയ്യാന്‍ അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് ഭട്ട് ഉള്‍പ്പെടെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഭട്ടിനെ കൂടാതെ ഉമര്‍ ഫാറൂഖ്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്.