ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് സര്‍ക്കാരുകള്‍ മതിയായ ഊന്നല്‍ നല്കുന്നില്ലെന്നത് തന്നെ അസ്വസ്ഥനാക്കുന്നെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. വിവാദപരമായ നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആത്മപരിശോധനയ്ക്കു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
"മതിയായ സമയം കടന്നുപോയിരിക്കുന്നു. ഇനി നോട്ട്നിരോധനം സംബന്ധിച്ച് നമ്മള് പിന്നിലേക്ക് നോക്കണം, ഇതില്‍നിന്ന് എന്താണ് പഠിക്കാനായതെന്ന് ചോദിക്കണം. ഇത് ശരിയായ ഫലം നല്‍കിയോ ഇല്ലയോ? എന്താണ് അതിന്റെ നല്ലതും ചീത്തയും. ഇക്കാര്യങ്ങള്‍ പരിശോധിക്കണം. മികച്ച ഭരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും എല്ലാ സര്‍ക്കാരുകളും ചെയ്യേണ്ടകാര്യമാണ് ആത്മ പരിശോധന."- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വലിയ തോതില്‍ തൊഴിലില്ലായ്മയുണ്ട്. നമ്മുടെ തൊഴിലുമായി ബന്ധപ്പെട്ട കണക്കുകള്‍ വളരെ നാളുകളായി പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു