ന്യൂഡല്‍ഹി: യുപിയി ലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസംഗം വിവാദമായപ്പോള്‍ ബി.ജെ.പി ഐ.ടി സെല്‍ തന്നെ പിന്തുണച്ചില്ലെന്ന വിമര്‍ശനവുമായി മനേകാ ഗാന്ധി. ബി.ജെ.പി ഐ.ടി സെല്‍ പ്രതിനിധികളും നേതാക്കളും പങ്കെടുത്ത യോഗത്തില്‍ മനേകാ പൊട്ടിത്തെറിച്ചു.
' ഐ.ടി സെല്‍ നന്നായിട്ടല്ല ഈ വിഷയം കൈകാര്യം ചെയ്തത്. അവര്‍ എന്റെ പ്രസംഗം പുറത്തുവിട്ടില്ല. അതിനെ തുടര്‍ന്നുണ്ടായ വിവാദവും ശ്രദ്ധിക്കാന്‍ പോയില്ല. എനിക്ക് ഇങ്ങനെയൊരു ഐ.ടി സെല്ലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ എന്റെ ഫോട്ടോ കൊടുത്തതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് നിങ്ങള്‍ കരുതുണ്ട. അവര്‍ രോക്ഷാകുലയായി