കൊച്ചി: മുന്‍ ഡി.ജി.പി മാരായ ജേക്കബ് തോമസിനെതിരെ ബി.ജെ.പി നേതാവും
മുന്‍ ഡി.ജി.പിയുമായ സെന്‍കുമാര്‍. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍
നിഗൂഢതയുണ്ടെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. സെന്‍കുമാറിന്റെ സര്‍വ്വീസ്
സ്റ്റോറിയായ `എന്റെ പൊലീസ് ജീവിതം' എന്ന പുസ്തകത്തിലാണ് ഇത്തരമൊരു ആരോപണം
ഉന്നയിക്കുന്നത്.
തനിക്കെതിരായ എല്ലാ കേസുകള്‍ക്കും പിന്നില്‍ മുന്‍
ഡി.ജി.പി ജേക്കബ് തോമസാണെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഒരു കേസിന്റെ പേരില്‍
വിന്‍സന്‍ എം. പോളിനെ ചെളിവാരി എറിയാന്‍ ശ്രമിച്ചു. ഒരു എ.ഡി.ജി.പിയുടെ
നിയന്ത്രണത്തിലുള്ള കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി
നല്കി.
തന്നെ വീണ്ടും ഡി.ജി.പിയാക്കാതിരിക്കാന്‍ ഇപ്പോഴത്തെ ഡി.ജി.പി
ലോക്നാഥ് ബെഹ്റ ദല്‍ഹിയിലെ സകല സ്വാധീനവും ഉപയോഗിച്ചു.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയുടെ കൊലപാതകം സി.പി.ഐ.എം
സ്പോണ്‍സേര്‍ഡ് ആകാമെന്ന് അന്നത്തെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥ ആദ്യം
പറഞ്ഞിരുന്നെന്നും സെന്‍കുമാര്‍ പറയുന്നു.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഇക്കാര്യം പറഞ്ഞു കേട്ടിട്ടില്ല. പിന്നീടാണ് പ്രതിയെ പിടികൂടുന്നതും
തുടര്‍ നടപടികള്‍ ചെയ്തതും.
സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ വിഭാഗവുമായി
പൊലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത
എസ്. നായരെ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്യുന്നതിനു മുമ്പു
തന്നെ തിരുവനന്തപുരത്തുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു.
ഐ.എസ്.ആര്.ഒ കേസിലെ എല്ലാ സത്യങ്ങളും ഉടന്‍
പുറത്തുവരും. നമ്പി നാരായണന് ഇതെല്ലാം ഓര്‍മ്മവേണം എന്നൊരു മുന്നറിയിപ്പു കൂടി
സര്‍വ്വീസ് സ്റ്റോറിയില്‍ സെന്‍കുമാര്‍ നല്‍കുന്നുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല