ന്യുഡല്‍ഹി: ഗുജറാത്ത് മുന്‍ മുഖ്യന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായി ആനന്ദിബെന്‍ പട്ടേലിനെ മധ്യപ്രദേശിന്റെ ചുമതലയില്‍ നിന്ന് മാറ്റി. പകരം ഉത്തര്‍പ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ലാല്‍ജി ടണ്ഡന് ആണ് പുതിയ മധ്യപ്രദേശ് ഗവര്‍ണര്‍. ബിഹാര്‍ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ഡന്. പശ്ചിമ ബംഗാള്‍, ത്രിപുര, ബിഹാര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.
ഫഗു ചൗഹാനെ ബിഹാര്‍ ഗവര്‍ണറായും ജഗദീപ് ധാങ്കറെ പശ്ചിമ ബംഗാളലും രമേശ് ബയിസിനെ ത്രിപുരയിലും നിയമിച്ചു. നാഗാലാന്‍ഡിലെ സമാധാന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന ആര്.എന്‍ രവിയാണ് പുതിയ നാഗാലാന്‍ഡ് ഗവര്‍ണര്‍.