ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത്. സിബിഐ, എന്‍ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നട്ടല്ലില്ലാത്ത ചില മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗിച്ച് ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
നേരത്തെ നാണം കേട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. അതേസമയം ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.