കൊച്ചി : ഹൈക്കോടതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവാവ് മരിച്ചു. ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി രാജേഷാണ് മരിച്ചത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്നും ഓടിയ ആള് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.
താഴേക്ക് ചാടിയ ഇയാളെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
അഭിഭാഷകനെ കാണാനെത്തിയതായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.