ഡെട്രോയിറ്റ്: കളിക്കുന്നതിനിടെ ടിവി താഴെ വീണതിന് ഒരു വയസ്സുകാരനെ അമ്മ അടിച്ചു കൊന്നു. ഡെട്രോയിറ്റില്‍ വിസ്റ്റണ്‍ ലെവല്‍ സ്റ്റീവന്‍സണ്‍ എന്ന ഒരു വയസ്സുള്ള കുഞ്ഞിനെയാണ് ടിവി തകര്‍ത്തതിന് അമ്മ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മ റിയോന നിക്കോള്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.
പരിശോധനയില്‍ കുട്ടിയുടെ വാരിയെല്ലുകള്‍, ഇടുപ്പ്, തലയോട്ടി, തോളെല്ല് എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിച്ചത്.