ജയ്പൂര്‍| നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അശോക് ഗെഹലോട്ട് സര്‍ക്കാറിനെതിരേ അവിശ്വസ പ്രമേയം അവതരിപ്പിക്കുമെന്ന ബി ജെ പി യുടെ പ്രസ്താവന രാജസ്ഥാന് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ വലിയൊരു വഴിതിരിവാണ്. വസുന്ധരാജയും രാജസ്ഥാനിലെ മറ്റ് ബി ജെ പി നേതാക്കളും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇന്ന് യോഗം ചേര്‍ന്നു.
ജൂലൈ ആദ്യവാരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായതിന് ശേഷം ബി ജെ പി എം എല്‍ എമാര്‍ നടത്തുന്ന ആദ്യ യോഗമാണിത്. കോണ്‍ഗ്രസിലെ കലാപം അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഒത്ത് തീര്‍പ്പിന് ശേഷം തിങ്കളാഴ്ച കലാപം അവസാനിപ്പിച്ച സച്ചന് പൈലറ്റ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു.
സഖ്യകക്ഷിക്കൊപ്പം നാളെ നിയമസഭയില്‍ സര്‍ക്കാറിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖതാരിയ പറഞ്ഞു. തങ്ങള്‍ എം എല്‍ എമാരെ സ്വാധിനിച്ച് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസിലെ പ്രശ്നം ഒത്ത് തീര്‍പ്പായതോടെ ചൊവ്വാഴ്ച ബി ജെ പി നടത്താനിരുന്ന യോഗം മാറ്റിവെച്ചിരുന്നു.