മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,82,963 ആയി ഉയര്‍ന്നു. നിലവില്‍ 2,74,993 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 17,184 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 9,73,214 ആയി. 75.86 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 459 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 34,345 ആയി. 2.68 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.
മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസില്‍ ഇതുവരെ 21988 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3381 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.