Image

കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

Published on 01 December, 2020
കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം മംഗലപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

മംഗലപുരത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു. 


ഡോക്ടര്‍മാര്‍ പരിശോധന നടത്തി പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി പര്യടനം തുടര്‍ന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക