ആലപ്പുഴ: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്.ജയപ്രകാശ് (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്ഥിരീകരിച്ചത്. കോവിസ് ബാധിച്ചു ഗുരുതരാവസ്ഥയിലാ യിരുന്നെങ്കിലും രണ്ടു ദിവസം മുന്‍പ് ഫലം നെഗറ്റീവായി.
തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു.
ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക് (യുകെ).